NewsWorld Wide

ഇസ്രായേലി പൗരന്മാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനമില്ലെന്ന് സൗദി

റിയാദ്: ഇസ്രായേല്‍ പൗരന്മാരെ ഇപ്പോള്‍ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് സൗദി അറിയിച്ചു. ഇസ്രായേല്‍ പാസ്‌പോര്‍ട് ഉപയോഗിക്കുന്ന യാത്രക്കാര്‍ സൗദിയിലേക്ക് പ്രവേശിക്കേണ്ട എന്നാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.

ബിസിനസ്,മതപരമായ ആവശ്യങ്ങള്‍ക്ക് ഇസ്രായേല്‍ പൗരന്മാര്‍ക്ക് സൗദി സന്ദര്‍ശിക്കാനുള്ള അവകാശമുണ്ടെന്നും അതിനായി ഇസ്രായേല്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രി അരി ദെരിയാണ് ഇക്കാര്യം പറഞ്ഞത്. ഇതിനു പിന്നാലെയാണ് സൗദി വിദേശകാര്യ മന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. സൗദിയടക്കമുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം പുലര്‍ത്തുന്നില്ല.

Facebook Comments
Related Articles
Show More
Close
Close