Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികള്‍ക്ക് ന്യായമായ പരിഹാരം വേണം; യു.എസിനോട് സൗദി

റിയാദ്: ഫലസ്തീന്‍ വിഷയത്തില്‍ ന്യായമായ പരിഹാരം കാണണമെന്ന ആവശ്യവുമായി സൗദി അറേബ്യ രംഗത്ത്. ഫലസ്തീനികള്‍ക്ക് ന്യായവും ശാശ്വതവുമായ പരിഹാരം വേണമെന്നും 2002ലെ അറബ് സമാധാന സംരഭത്തിന്റെ പ്രധാന ആവശ്യമാണിതെന്നും സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു.

അമേരിക്കയുടെ മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച ഇസ്രായേല്‍-യു.എ.ഇ നയതന്ത്ര കരാറുമായി ബന്ധപ്പെട്ടാണ് സല്‍മാന്‍ രാജാവ് ട്രംപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയത്.

സമാധാനത്തിനു വേണ്ടി അമേരിക്ക നടത്തുന്ന പരിശ്രമങ്ങളെ പിന്തുണക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് അറിയച്ച സല്‍മാന്‍ രാജാവ് ഫലസ്തീന്‍ വിഷയത്തില്‍ ശാശ്വതമായ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.

2002ലെ അറബ് സമാധാന പദ്ധതി പ്രകാരം 1967ലെ പശ്ചിമേഷ്യന്‍ യുദ്ധത്തിലൂടെ പിടിച്ചെടുത്ത ഫലസ്തീന്‍ ഭൂമിയില്‍ നിന്നും ഇസ്രായേല്‍ പൂര്‍ണമായും പിന്‍വാങ്ങണമെന്നും അത്തരത്തില്‍ ഫലസ്തീന്‍ രാഷ്ട്രമെന്ന ആവശ്യത്തിന് അംഗീകാരം നല്‍കിയാല്‍ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള ബന്ധം സുതാര്യമാക്കാമെന്നുമായിരുന്നു ധാരണ. സൗദി അറേബ്യ ഇതുവരെ ഇസ്രായേലുമായി നയതന്ത്ര ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല.

Related Articles