Current Date

Search
Close this search box.
Search
Close this search box.

സൗദി അറേബ്യ: ഇനി സ്ത്രീകള്‍ക്ക് സൈന്യത്തില്‍ ചേരാം

റിയാദ്: സാമ്പത്തികവും സാമൂഹികവുമായ വിശാല പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ സൈന്യത്തില്‍ സ്ത്രീകള്‍ക്ക് സേവനം അനുവദിക്കുന്നതായിരിക്കുമെന്ന് സൗദി ബുധനാഴ്ച പ്രഖ്യാപിച്ചു. രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ കൂടുതല്‍ വകവെച്ചുകൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് സൗദിയുടെ ഈ തീരുമാനം. ‘ശാക്തീകരണത്തിനു മറ്റൊരു ചുവട്’ എന്നായിരുന്നു സൗദി വിദേശകാര്യ മന്ത്രി ട്വിറ്റിറില്‍ കുറിച്ചത്.

സൗദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്ത്രീകളുടെ അവകാശത്തില്‍ വിശാല അര്‍ഥത്തിലുളള സമീപനമാണ് സ്വീകരിക്കുന്നത്. വാഹനമോടിക്കുന്നതിലും, പുരുഷനായ രക്ഷകര്‍ത്താവിന്റെ സമ്മതമില്ലാതെ വിദേശത്തേക്ക് യാത്ര പോകുന്നതിലുമുളള വിലക്ക് നീക്കിയത് അത്തരത്തിലുളള നടപടിയുടെ ഭാഗമാണ്. അതെസമയം രാജ്യത്തെ സ്ത്രീ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറസ്റ്റുചെയ്യപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Related Articles