Current Date

Search
Close this search box.
Search
Close this search box.

സൗദി രാജകുടുംബം ട്രംപിന് സമ്മാനിച്ച രോമക്കുപ്പായങ്ങള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്

റിയാദ്: 2017ല്‍ യു.എസ് പ്രസിഡന്റായിരുന്ന സമയത്ത് സൗദി അറേബ്യ സന്ദര്‍ശിച്ച ഡൊണാള്‍ഡ് ട്രംപിന് സൗദി രാജകുടുംബം സമ്മാനിച്ച വിദേശനിര്‍മിത രോമക്കുപ്പായങ്ങള്‍ വ്യാജമായിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത്. ന്യൂയോര്‍ക്ക് ടൈംസ് ആണ് വാര്‍ത്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വെളുത്ത കടുവകളുടെയും ചീറ്റപ്പുലികളുടെയും തോലുകള്‍ കൊണ്ട് നിര്‍മിച്ച മൂന്ന് വ്യത്യസ്ത വസ്ത്രങ്ങളാണ് ട്രംപിനും കുടുംബത്തിനും സൗദി രാജകുടുംബം സൗഹൃദ സമ്മാനമായി നല്‍കിയിരുന്നത്. എന്നാല്‍ ഇവയെല്ലാം വ്യാജമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇവ സംരക്ഷിക്കപ്പെടേണ്ട വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മൃഗങ്ങളുടേതാണെന്നും ഇത് അമേരിക്കയുടെ നിയമത്തിന് എതിരാണെന്നും അന്ന് ആരോപണമുണ്ടായിരുന്നു.

110 ബില്യണ്‍ ഡോളറിന്റെ ആസ്ഥിയുള്ളതായി കണക്കാക്കുന്ന സൗദി രാജകുടുംബം 2017ല്‍ ട്രംപിന്റെ സന്ദര്‍ശന വേളയില്‍ 82 സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് വിവരാവകാശ നിയമത്തിലൂടെ വെളിപ്പെടുത്തിയ വിവരങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് ലഭിച്ച സമ്മാനങ്ങള്‍ – മൃഗങ്ങളുടെ രോമത്തിനോട് സാമ്യമുള്ള ചായം പൂശിയതാണെന്ന് കണ്ടെത്തിയത്.

വൈല്‍ഡ്ലൈഫ് ഇന്‍സ്പെക്ടര്‍മാരും പ്രത്യേക ഏജന്റുമാരും നടത്തിയ പരിശോധനയില്‍ കടുവയുടെയും ചീറ്റയുടെയും പാറ്റേണുകള്‍ അനുകരിക്കാന്‍ വേണ്ടി ചായം പൂശിയിട്ടുണ്ടെന്നും അവ സംരക്ഷിത വര്‍ഗ്ഗങ്ങളില്‍പെട്ടവയല്ലെന്നും അറിയിക്കുകയായിരുന്നു.

???? വാട്സാപ് ഗ്രൂപ്പില് അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles