Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് രാഷ്ട്രീയ മുദ്രാവാക്യത്തിനുള്ള ഇടമല്ലെന്ന് സൗദി ഹജ്ജ് മന്ത്രി

ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തെയാണ് ഉദ്ദേശിച്ചതെന്നും റിപ്പോര്‍ട്ട്

മക്ക: ‘ഹജ്ജ് ആരാധനയ്ക്കുള്ളതാണെന്നും രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കല്ലതല്ലെന്നും സൗദി ഹജ്ജ്-ഉംറ കാര്യ മന്ത്രി തൗഫീഖ് അല്‍ റാബിയ പറഞ്ഞു. ഹജ്ജ് വേളയില്‍ രാജ്യം ‘രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍’ നിരോധിക്കുമെന്ന് ഗസ്സയ്ക്കെതിരായ ഇസ്രായേല്‍ യുദ്ധത്തിനിടയില്‍ ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യ പ്രകടനങ്ങളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഹജ്ജിന്റെ ഒരുക്കങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമെല്ലാം വിശദമാക്കുന്ന വാര്‍ത്ത സമ്മേളനത്തിനിടെയാണ് തീര്‍ത്ഥാടന വേളയില്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് ഹജ്ജ് മന്ത്രി പറഞ്ഞത്. 12 ലക്ഷം മുസ്ലിംകള്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ഇതുവരെ മക്കയില്‍ എത്തിയതായി അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയവും വിഭാഗീയവുമായ മുദ്രാവാക്യങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളെയും ശിക്ഷാനടപടികളെയും കുറിച്ചുള്ള ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി ഹജ്ജ് ആരാധനയ്ക്കാണ്, രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കല്ലെന്ന് തൗഫീഖ് അല്‍ റബിയ പറഞ്ഞത്. ”ഇതിനെ ദൈവം കാത്തുസംരക്ഷിക്കട്ട, ഹജ്ജ് യഥാര്‍ത്ഥത്തില്‍ ഭക്തിയുടെയും ശാന്തതയുടെയും ആത്മീയതയുടെയും ഏറ്റവും ഉയര്‍ന്ന തലങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് ഉറപ്പാക്കാന്‍ രാജ്യത്തിന്റെ നേതൃത്വം പ്രവര്‍ത്തിക്കുന്നുണ്ട്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ വര്‍ഷങ്ങളില്‍ ഈ നിയമങ്ങള്‍ പാലിക്കുന്നതില്‍ ഉയര്‍ന്ന നിലവാരം കാത്തുസൂക്ഷിച്ചിട്ടുണ്ടെന്നും അല്‍-റബിയ പറഞ്ഞു.മുസ്ലിംകളുടെ നിര്‍ബന്ധ കര്‍മമാ. ഹജ്ജ് ജൂണ്‍ 14 ന് ആരംഭിക്കുമെന്നും ജൂണ്‍ 16നാണ് ഈദുല്‍ അദ്ഹ എന്നും സൗദി സുപ്രീം കോടതി വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഗസ്സയ്ക്കെതിരായ ഇസ്രായേലിന്റെ യുദ്ധം ലോകമെമ്പാടുമുള്ള മുസ്ലിംകളില്‍ ശക്തമായ പ്രതിഷേധത്തിന് ഇടയായിട്ടുണ്ട്. എന്നാല്‍ സൗദി അറേബ്യയില്‍ പരസ്യമായ പ്രതിഷേധങ്ങള്‍ക്ക് വിലക്കുണ്ട്. സൗദി ഇമാമുകള്‍ ഒക്ടോബര്‍ മുതല്‍ വെള്ളിയാഴ്ച ഖുതുബകളില്‍ ഗസ്സയ്ക്കും ഫലസ്തീനിക്കും വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്.

 

 

Related Articles