Current Date

Search
Close this search box.
Search
Close this search box.

സൗദിയില്‍ ഫ്‌ളോര്‍ മില്ലുകളിലും സ്വകാര്യവത്കരണം നടപ്പിലാക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ വത്കരണത്തിന്റെ അടുത്ത പടിയായി പൊടിമില്ലുകളില്‍ നടപ്പിലാക്കുന്നു. ബുധനാഴ്ച മുതല്‍ ഇത്തരത്തില്‍ ഫ്‌ളോര്‍ മില്ലുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ലേലത്തിന് എത്തുന്നവരില്‍ ഏറ്റവും മികച്ച കമ്പനികള്‍ക്കാകും മില്ലുകള്‍ കൈമാറുക. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഭാഗമായ ഇത്തരം മില്ലുകളുടെ സ്വകാര്യ വത്കരണം രാജ്യത്ത് വലിയ മാറ്റത്തിനാണ് തുടക്കമിടുക. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ സ്വകാര്യവല്‍ക്കരണ മേഖല കൂടിയാണിത്. വിഷന്‍ 2030ന്റെ ഭാഗമായാണ് ഇത്തരം പദ്ധതികള്‍ ഭരണകൂടം നടപ്പിലാക്കുന്നത്.

Related Articles