Current Date

Search
Close this search box.
Search
Close this search box.

സൗദി ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ലൈംഗിക പീഡനത്തിനിരയാവുന്നു: ആംനസ്റ്റി

റിയാദ്: സൗദി അറേബ്യ അറസ്റ്റു ചെയ്ത് ജയിലിലടച്ച സ്ത്രീകളടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ലൈംഗിക പീഡനങ്ങള്‍ക്കിരയാവുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിചാരണ തടവില്‍ കഴിയുന്നതിനിടെയാണ് തടവുകാര്‍ പീഡനങ്ങള്‍ക്കിരയാവുന്നതെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയുയര്‍ത്തിയെന്നാരോപിച്ച് പതിനേഴോളം മനുഷ്യാവകാശ പ്രവര്‍ത്തകരെ സൗദി അറസ്റ്റു ചെയ്ത് ജയിലിലടച്ചിരുന്നു. ഇതില്‍ 10 പേര്‍ വനിതകളാണ്. രാജ്യത്ത് സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പോരാട്ടം നടത്തിയ വനിതകളുമുണ്ട് ഇക്കൂട്ടത്തില്‍. പടിഞ്ഞാറന്‍ ചെങ്കടല്‍ തീരമായ ദഹ്ബാനിലെ ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.

വൈദ്യുതി ഉപയോഗിച്ച് പ്രഹരമേല്‍പ്പിക്കുക,ചാട്ടവാറടി തുടങ്ങിയ ക്രൂരമായ പീഡനങ്ങളും ഇവര്‍ക്കെതിരെ നടക്കുന്നുണ്ടെന്നും ആംനസ്റ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു മൂലം ഇവര്‍ക്ക് എഴുന്നേറ്റ് നടക്കാനോ നില്‍ക്കാനോ കഴിയാത്ത അവസ്ഥയാണ്. മൂന്ന് വ്യത്യസ്ത തെളിവുകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. മുഖം മൂടി ധരിച്ചെത്തിയയാളാണ് കൂട്ടത്തില്‍ ഒരു വനിതയെ പീഡിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles