NewsWorld Wide

പാകിസ്താനുമായി എണ്ണ കരാറിലേര്‍പ്പെട്ട് സൗദി

റിയാദ്: പാകിസ്താനുമായി എണ്ണ കരാറിലേര്‍പ്പെട്ടതായി സൗദി പെട്രോളിയം ഊര്‍ജ മന്ത്രി ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അറിയിച്ചു. പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ തന്ത്രപ്രധാനമായ ഗ്വാദാര്‍ തുറമുഖത്താണ് 10 ബില്യണ്‍ ഡോളര്‍ ചിലവിട്ട് ഓയില്‍ റിഫൈനറി ആരംഭിക്കുന്നത്. അടുത്തമാസം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിന്റെ മുന്നോടിയായാണ് കരാര്‍. ശനിയാഴ്ച സൗദി പെട്രോളിയം മന്ത്രി ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് പാകിസ്താനിലെത്തി. ഗ്വാദര്‍ തുറമുഖ നഗരം സന്ദര്‍ശിക്കാനും പരിശോധിക്കാനുമാണ് അദ്ദേഹം എത്തിയത്.

Facebook Comments
Show More

Related Articles

Close
Close