Current Date

Search
Close this search box.
Search
Close this search box.

പാരിസില്‍ വെച്ച് സൗദി പ്രതിപക്ഷ സംഘടന രൂപീകരിച്ചതായി റിപ്പോര്‍ട്ട്

പാരിസ്: സൗദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ മുന്നേറ്റം. പാരിസില്‍ വെച്ച് സൗദി ഭരണകൂടത്തിനെതിരെയുള്ള പ്രതിപക്ഷ സംഘടന രൂപീകരിച്ചതായി അറബ് 21 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സൗദി പണ്ഡിതനും എഴുത്തുകാരനുമായ മര്‍സൂക് മഷാന്‍ അല്‍ ഒതൈബിയാണ് ദേശീയ ഏകോപന മുന്നേറ്റത്തിന് തുടക്കമിട്ടത്.

അദ്ദേഹത്തിന്റെ പുതിയ ഭവനമായ പാരിസില്‍ വെച്ചാണ് കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയത്. നിലവില്‍ സൗദി സര്‍ക്കാരിനെ എതിര്‍ക്കുന്ന സംഘടനകളൊന്നും സൗദിയിലില്ല. അതിനാല്‍ തന്നെ നിലവിലെ സര്‍ക്കാരിനോടും സര്‍ക്കാരിന്റെ നയങ്ങളോടും എതിര്‍പ്പുള്ളവരുമെല്ലാം പുതിയ സംഘടനക്ക് പിന്തുണ നല്‍കുമെന്നാണ് കരുതുന്നത്.

സൗദിയിലെ പ്രാദേശിക പത്രമായിരുന്ന മക്ക,അല്‍ ശറഖ് എന്നിവയിലെ എഴുത്തുകാരനും സൗദി സര്‍വകലാശാല കെമിസ്ട്രി വിഭാഗം പ്രഫസറുമായിരുന്നു മര്‍സൂഖ്.
സൗദി ഭരണകൂടം നിങ്ങളെ അപമാനിക്കുകയും വഞ്ചിക്കുകയുമാണ്. അവര്‍ നിങ്ങളെ അടിമയാക്കുകയും ഭയപ്പെടുത്തുകയും ചെയ്യുകയാണ്- മര്‍സൂഖി സൗദി പരന്മാരോട് അഭിസംബോധനം ചെയ്തു കൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

 

Related Articles