Current Date

Search
Close this search box.
Search
Close this search box.

യെമനില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളെ ഹജ്ജിന് ക്ഷണിച്ച് സൗദി

റിയാദ്: യെമന്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളെ ഹജ്ജിന് ക്ഷണിച്ച് സൗദി ഭരണകൂടം. ഈ വര്‍ഷത്തെ ഹജ്ജിന് സര്‍ക്കാരിന്റെ അതിഥികളായാണ് ഇവരെ ക്ഷണിച്ചത്. യെമനി,സുഡാനീസ് സൈനികരുടെ 1500ഓളം ബന്ധുക്കള്‍ക്കാണ് സൗജന്യമായി ഹജ്ജ് ചെയ്യാനുള്ള അവസരമൊരുക്കിയത്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ കല്‍പന പ്രകാരണമാണ് ഇവരെ ക്ഷണിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി മതകാര്യ വകുപ്പ് മന്ത്രി അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇറാന്റെ പിന്തുണയുള്ള ഹൂതി സൈന്യത്തിനെതിരെ യെമന്റെ സുരക്ഷയ്ക്കും ഐക്യത്തിനുമായി പോരാടി ജീവന്‍ ത്യജിച്ചവര്‍ക്കുള്ള അഭിനന്ദനും നന്ദിയും അറിയിക്കുകയാണ് ഇതിലൂടെയെന്നും അദ്ദേഹം പറഞ്ഞു. യെമനിലെ വിവിധ മേഖലകള്‍ കൈയേറിയ ഹൂതി വിമതര്‍ക്കെതിരെ 2015 മുതല്‍ യെമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യം യുദ്ധം ചെയ്യുന്നുണ്ട്.

Related Articles