വാഷിങ്ടണ്‍: ഖത്തറിനെ ആക്രമിക്കാനും അധീനതയിലാക്കാനും സൗദി,യു.എ.ഇ,ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ആസൂത്രണം നടത്തുന്നുവെന്ന് മുന്‍ വൈറ്റ് ഹൗസ് മുഖ്യ തന്ത്രജ്ഞന്‍ സ്റ്റീവ് ബാന്നന്‍.
കഴിഞ്ഞ മേയില്‍ റിയാദില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറബ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഖത്തറിനെ അധീനതയിലാക്കാനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ,സൗദി എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് ഞങ്ങള്‍ പോയി,റാഡിക്കല്‍ ഇസ്‌ലാമിനു വേണ്ടി പണം ചിലവഴിക്കുന്നത് ശ്രദ്ധിക്കണം, അത് ഇനി ഉണ്ടാകാന്‍ പാടില്ല. എന്നിങ്ങനെ ട്രംപ് പറഞ്ഞതായി ബാനണ്‍ പറഞ്ഞു. മൂന്ന് രാജ്യങ്ങളും ഈ പദ്ധതി നടപ്പാക്കാന്‍ നേരത്തെ തന്നെ തയാറായിരുന്നതായി തനിക്ക് വിവരം ലഭിച്ചിരുന്നെന്നും ബാനണ്‍ പറഞ്ഞു.
Facebook Comments