Current Date

Search
Close this search box.
Search
Close this search box.

സൗദിയിലെ ആദ്യ ആണവ ഗവേഷണനിലയത്തിന്റെ നിര്‍മാണം ആരംഭിച്ചു

saudi prince'.jpg

റിയാദ്: സൗദിയിലെ ആദ്യത്തെ ആണവ ഗവേഷണ നിലയത്തിന്റെ നിര്‍മാണത്തിന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടക്കം കുറിച്ചു. സൗദി പ്രസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പ്രധാനപ്പെട്ട രണ്ട് പദ്ധതികള്‍ക്കാണ് കഴിഞ്ഞ ദിവസം കിങ് അബ്ദുല്‍ അസീസ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. ആണവ ഗവേഷണ റിയാക്ടര്‍ പദ്ധതിയും എയര്‍ക്രാഫ്റ്റ് നിര്‍മാണവുമാണ് പ്രധാനമായും ഇവിടെ നടക്കുക. തന്റെ രാജ്യം ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ സന്നദ്ധമാണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാന്‍ ആണവായുധം നിര്‍മിക്കുകയാണെങ്കില്‍ ഞങ്ങളും അത്തരം നീക്കം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനെതിരെ കഴിഞ്ഞ ദിവസം യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൗദി ആണവായുധം നിര്‍മിക്കുന്നതെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

Related Articles