Current Date

Search
Close this search box.
Search
Close this search box.

ദേശീയ ദിനാഘോഷ ലഹരിയില്‍ സൗദി അറേബ്യ

റിയാദ്: 88ാമത് ദേശീയ ദിനാഘോഷ ലഹരിയില്‍ മുഴുകി സൗദി അറേബ്യ. 1932ല്‍ കിങ് അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ കിങ്ഡം ഓഫ് സൗദി അറേബ്യ രൂപീകരിച്ചതിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ക്കാണ് വ്യാഴാഴ്ച ഔദ്യോഗികമായി തുടക്കമായത്.

സൗദിയിലെ പ്രധാന നഗരങ്ങളായ റിയാദിലും ജിദ്ദയിലുമെല്ലാം വലിയ രീതിയിലുള്ള ആഘോഷ പരിപാടികളാണ് നടക്കുന്നത്. സൗദിക്കു പുറമേ യു.എ.ഇയിലും സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നുണ്ട്. ദുബൈ,അബൂദബി നഗരങ്ങളിലെങ്ങും കരിമരുന്ന് പ്രയോഗവും വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച ബുര്‍ജ് ഖലീഫയും സൗദിയുടെ പതാകത്തിന്റെ നിറമണിഞ്ഞിട്ടുണ്ട്.

ഞായറാഴ്ചയാണ് സൗദിയിലെ പ്രധാന പരിപാടികള്‍. കാഴ്ചയുടെ വസന്തം വിരിയിക്കുന്ന കരിമരുന്ന് പ്രയോഗം തന്നെയാണ് ആഘോഷ പരിപാടികളുടെ പ്രധാന ആകര്‍ഷണം. സൗദിയിലെ നഗരങ്ങളിലെല്ലാം പതാകയും വര്‍ണ്ണ ബള്‍ബുകളും ഫ്‌ളക്‌സുകളും നിറഞ്ഞിരിക്കുകയാണ്.

ചിത്ര പ്രദര്‍ശനങ്ങള്‍,നാടന്‍ കലാരൂപങ്ങളുടെ അവതരണം,സംഗീത പരിപാടികള്‍,നാടകങ്ങള്‍,കരകൗശല പ്രദര്‍ശനം,വെടിക്കെട്ട് എന്നിവയാണ് പ്രധാനമായും അരങ്ങേറുന്നത്. വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ കാണാന്‍ സ്വദേശികളുടെയും വിദേശികളുടെയും ഒഴുക്കാണ് അനുഭവപ്പെടുന്നത്. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വ്യാപാര-വാണിജ്യ സ്ഥാപനങ്ങളില്‍ വിവിധ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

 

Related Articles