Current Date

Search
Close this search box.
Search
Close this search box.

ഖശോഗി വധത്തിനു ശേഷം സൗദി ഇന്റലിജന്‍സ് വിഭാഗം മെച്ചപ്പെടുത്തുന്നു

റിയാദ്: ജമാല്‍ ഖഷോഗിയുടെ വധത്തിനു ശേഷം രഹസ്യാന്വേഷണ വിഭാഗത്തെ മെച്ചപ്പെടുത്താന്‍ തയാറായി സൗദി അറേബ്യ. രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗത്തെ പുനര്‍നിര്‍മിക്കുമെന്നാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചത്. ഡെപ്യൂട്ടി ഇന്റലിജന്‍സ് മേധാവി അഹ്മദ് അല്‍ അസീരിയുടെ കീഴിലാണ് രഹസ്യാന്വേഷണ വിഭാഗത്തെ ഉടച്ചുവാര്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂള്‍ എംബസിയില്‍ വെച്ച് സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ സൗദി ഒറ്റപ്പെട്ടിരുന്നു. ബിന്‍ സല്‍മാനെതിരെ പ്രതിഷേധം ശക്തമാകുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇന്റലിജന്‍സ് സര്‍വീസ് മെച്ചപ്പെടുത്തുന്നത്.

Related Articles