Current Date

Search
Close this search box.
Search
Close this search box.

മാസങ്ങള്‍ക്ക് ശേഷം സൗദിയും യു.എസും തമ്മില്‍ കാണുന്നു

വാഷിങ്ടണ്‍: സൗദി അറേബ്യന്‍ ഉപ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ ഉന്നത ബൈഡന്‍ ഭരണകൂട ഉദ്യോഗസ്ഥരുമായി യു.എസില്‍ കൂടിക്കാഴ്ച നടത്തി. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി വധത്തില്‍ തന്റെ സഹോദരനും സൗദി കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന് ബന്ധമുണ്ടെന്ന് യു.എസ് രഹസ്വാന്വേഷണ റിപ്പോര്‍ട്ട് വന്നതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഖാലിദ് ബന്‍ സല്‍മാന്‍ ഇത്തരുമൊരു സന്ദര്‍ശനം നടത്തുന്നത്. ബൈഡന്‍ ഭരണകൂട ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍, യു.എസ് സ്റ്റേറ്റ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവുരമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വക്താവ് ജെന്‍ സാകി ചൊവ്വാഴ്ച പറഞ്ഞു.

യു.എസും സൗദിയും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തം, പ്രാദേശിക സുരക്ഷ, സൗദി പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിലെ യുഎസ് പ്രതിബദ്ധത തുടങ്ങിയവ അവര്‍ ചര്‍ച്ച ചെയ്യുമെന്ന് സാകി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഖഷോഗിയുടെ കൊലപാതകവും അതില്‍ വരാനിടയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗിയുടെ വധത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മുഹമ്മദ് ബന്‍ സല്‍മാന് ഉപരോധം ഏര്‍പ്പെടുത്തുകയും, സൗദി ബന്ധത്തില്‍ പുനര്‍വിചിന്തനം നടത്തുകയും ചെയ്യണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും യു.എസ് സെനറ്റ് അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് മുന്‍കൂട്ടി അറിയിച്ചിരുന്നിട്ടില്ലാത്ത സൗദി ഉന്നത തല സന്ദര്‍ശനം ഇപ്പോള്‍ നടക്കുന്നത്. വിവാഹത്തിന് രേഖകള്‍ ശേഖരിക്കാന്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ പോയ ഖഷോഗി ഒക്ടോബര്‍ 2018ല്‍ കൊല്ലപ്പെടുകയായിരുന്നു.

Related Articles