Current Date

Search
Close this search box.
Search
Close this search box.

സൗദിയില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന യാത്ര നിയന്ത്രണം നീക്കി

റിയാദ്: പുരുഷന്റെ രക്ഷകര്‍തൃത്വമില്ലാതെ ഇനി മുതല്‍ സൗദി അറേബ്യയിലെ സ്ത്രീകള്‍ വിദേശത്തേക്ക് യാത്ര ചെയ്യാം. രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യണമെങ്കില്‍ സ്ത്രീകളുടെ കൂടെ ഒരു രക്ഷാധികാരി വേണമെന്ന നിയമം സൗദി ഭരണകൂടം എടുത്തുകളഞ്ഞു. നേരത്തെ നിലനിന്നിരുന്ന നിയന്ത്രണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

സൗദിയിലെ സ്ത്രീകള്‍ക്ക് പുരുഷന്റെ അകമ്പടിയില്ലാതെ മറ്റു രാജ്യങ്ങളിലേക്ക് പോകാന്‍ കഴിയില്ലായിരുന്നു. ഇതിനെതിരെ സൗദിയിലെ മനുഷ്യാവകാശപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.വെള്ളിയാഴ്ചയാണ് സൗദി ഭരണകൂടം ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. നേരത്തെ സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം എടുത്തുമാറ്റിയിരുന്നു. രാജ്യത്ത് വനിതകള്‍ക്ക് വാഹനമോടിക്കാന്‍ നിയന്ത്രണമുള്ള ഏക രാജ്യമായിരുന്നു നേരത്തെ സൗദി. സൗദി അറേബ്യയുടെ ആദ്യത്തെ വനിത അംബാസിഡറായ(യു.എസ്) റീമ ബന്ദര്‍ അല്‍ സൗദ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് നിരവധി വനിതകളാണ് രംഗത്തെത്തിയത്.

Related Articles