Current Date

Search
Close this search box.
Search
Close this search box.

റിയാദിനു നേരെ മിസൈല്‍; തകര്‍ത്തിട്ടതായി സൗദി സഖ്യസേന

റിയാദ്: സൗദി അറേബ്യക്കു നേരെ വീണ്ടും മിസൈലാക്രമണം. തലസ്ഥാനമായ റിയാദിനും ജിസാനും നേരെയാണ് ശനിയാഴ്ച രാത്രി മിസൈലുകള്‍ എത്തിയത്. എന്നാല്‍ അവ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുന്‍പ് തന്നെ സൗദി സഖ്യസൈന്യം തകര്‍ത്തിട്ടതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട്് ചെയ്തു. യെമനിലെ ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി അറിയിച്ചു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരും രംഗത്തുവന്നിട്ടില്ല. സംഭവത്തില്‍ രണ്ട് സിവിലിയന്മാര്‍ക്ക് പരുക്കേറ്റതായി വാര്‍ത്ത ഏജന്‍സി അറിയിച്ചു.

മിസൈലിന്റെ അവശിഷ്ടം പതിച്ചാണ് പരുക്കേറ്റത്. ജനവാസ കേന്ദ്രത്തിനു മുകളില്‍ വെച്ചാണ് മിസൈലുകള്‍ തകര്‍ത്തത്. ശനിയാഴ്ച രാത്രി ഏകദേശം മൂന്ന് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. ചില വടക്കന്‍ ജില്ലകളില്‍ അപായ സൈറണ്‍ മുഴങ്ങിയിരുന്നതായും താമസക്കാര്‍ പറഞ്ഞു. യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും സൗദി സഖ്യസേനയും തമ്മില്‍ നിരന്തരം ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അബഹയിലും ഖമീസ് മുശൈതിലും സമാനമായ ആക്രമണങ്ങള്‍ സൗദി സൈന്യം തകര്‍ത്തിരുന്നു.

Related Articles