Current Date

Search
Close this search box.
Search
Close this search box.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗദി രാജാവിന്റെ നില തൃപ്തികരം

റിയാദ്: കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് മന്ത്രിസഭ യോഗവും നടന്നു. ചൊവ്വാഴ്ചയാണ് ഓണ്‍ലൈന്‍ വഴി അദ്ദേഹം യോഗത്തില്‍ പങ്കെടുത്തത്. അദ്ദേഹം യോഗത്തില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ സ്‌റ്റേറ്റ് മീഡിയ പുറത്തുവിട്ടിട്ടുണ്ട്. അദ്ദേഹം ഒരു മേശക്ക് പിന്നില്‍ ഇരിക്കുന്നതം ചില രേഖകള്‍ വായിക്കുന്നതുമാണ് വീഡിയോവിലുള്ളത്.

തിങ്കളാഴ്ചയാണ് സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയര്‍ സംബന്ധമായ അസുഖത്തിന്റെ ചികിത്സക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും സൗദി സ്റ്റേറ്റ് മീഡിയ നേരത്തെ അറിയിച്ചിരുന്നു. 84 കാരനായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് 2015 മുതല്‍ സൗദിയിലെ ഭരണ നേതൃത്വത്തിലുണ്ട്.

Related Articles