Current Date

Search
Close this search box.
Search
Close this search box.

മക്കയിലും മദീനയിലും അത്യാധുനിക അണുനശീകരണ ഗേറ്റ് സ്ഥാപിച്ചു

മക്ക: കോവിഡിനെ നേരിടാന്‍ അത്യാധുനിക സംവിധാനങ്ങളുമായി മുന്നോട്ടു പോകുകയാണ് സൗദി ഭരണകൂടം. ഇതിന്റെ ഭാഗമായി മക്കയിലും മദീനയിലും അണുനശീകരണ ഗേറ്റ് സ്ഥാപിച്ചിരിക്കുകയാണ്. മക്കയിലെയും മദീനയിലെയും ഗ്രാന്റ് മസ്ജിദിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി പരിശോധന നടത്താണ്‍ വേണ്ടിയാണ് ഈ ഗേറ്റ് സ്ഥാപിച്ചത്.

ഈ ഗേറ്റിലൂടെ കടക്കുമ്പോള്‍ തെര്‍മല്‍ ക്യാമറ വഴിയ ശരീരോഷ്മാവ് അളക്കുകയും ആന്റിസെപ്റ്റിക് സ്‌പ്രേ തളിക്കുകയും ചെയ്യും. പനിയോ കോവിഡ് ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കംപ്യൂട്ടര്‍ സംവിധാനം വഴി ഇതിലൂടെ അറിയാന്‍ സാധിക്കും. ആറ് മീറ്റര്‍ അകലെ നിന്ന് വരെ ഇതിലൂടെ സ്‌കാന്‍ ചെയ്യാന്‍ സാധിക്കും. ഒരേസമയം നിരവധി ആളുകളുടെ താപനില പരിശോധിക്കാനും ഈ സംവിധാനം വഴി കഴിയും. മസ്ജിദിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ഇനിമുതല്‍ ഈ ഗേറ്റിലൂടെ പ്രവേശിക്കണം. ഈ ഗേറ്റ് ഇടക്കിടെ സ്വയം അണുവിമുക്തമാകും. അതിനുള്ള ഓട്ടോമാറ്റിക് സംവിധാനവും ഇതില്‍ അടങ്ങിയിട്ടുണ്ട്.

Related Articles