Current Date

Search
Close this search box.
Search
Close this search box.

സൗദിയിലെ മൂന്ന് വനിത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് താല്‍ക്കാലിക ജാമ്യം

റിയാദ്: സൗദി ഭരണകൂടം കഴിഞ്ഞ ഒരു വര്‍ഷമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച മൂന്ന് വനിത ആക്റ്റിവിസ്റ്റുകള്‍ക്ക് താല്‍ക്കാലിക ജാമ്യം അനുവദിച്ചു. സൗദി സ്റ്റേറ്റ് മീഡിയ ആണ് വാര്‍ത്ത സ്ഥിതീകരിച്ചത്. ആക്റ്റിവിസ്റ്റുകളുടെ പേരുകള്‍ സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത് ഇമാന്‍ അല്‍ നജ്ഫാന്‍,അസീസ അല്‍ യൂസുഫ്,റൊകിയ അല്‍ മുഹറബ് എന്നിവരാണെന്നാണ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിനിടെ ഇവര്‍ക്ക് കടുത്ത മാനസിക ശാരീരിക പീഡനങ്ങള്‍ നേരിടേണ്ടി വന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആക്റ്റിവിസ്റ്റുകളുടെ മോചനമാവശ്യപ്പെട്ട് വിവിധ രാജ്യങ്ങളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിരന്തരം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ബുധനാഴ്ച നടന്ന വാദം കേള്‍ക്കലില്‍ ഇവര്‍ പീഡനങ്ങള്‍ നേരിട്ടതായി കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. കോടതിയിലേക്ക് പ്രവേശിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. സൗദി ഭരണകൂടത്തെ വിമര്‍ശിച്ചതിനും സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ചോദ്യമുയര്‍ത്തിയതിനെയും തുടര്‍ന്നാണ് വിവിധ വകുപ്പുകള്‍ ചേര്‍ത്ത് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.

Related Articles