Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുമെന്ന സൂചന നല്‍കി സൗദി

വാഷിങ്ടണ്‍: മൂന്ന് വര്‍ഷമായി തുടരുന്ന ഖത്തര്‍ ഉപരോധത്തിന് ഉടന്‍ പരിഹാരമുണ്ടായേക്കുമെന്ന സൂചന നല്‍കി സൗദി വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. വാഷിങ്ടണില്‍ കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായി നടത്തിയ കൂടിക്കാഴ്ച്ചക്കു ശേഷമാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഖത്തറിനെതിരെ മൂന്ന് അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ചേക്കുമെന്ന സൂചനകള്‍ നല്‍കിയത്. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, ഞങ്ങളുടെ ഖത്തര്‍ സഹോദരന്മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയാറാണ്. അങ്ങിനെ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവരും സന്നദ്ധരാണെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Washington Institute for Near East Policy സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്.

അതേസമയം, സുരക്ഷയുമായി ബന്ധപ്പെട്ട നിയമാനുസൃതമായ ആശങ്കകള്‍ ഞങ്ങള്‍ക്ക് പരിഹരിക്കേണ്ടതുണ്ട്, അതിലേക്ക് ഒരു പാതയുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. അതിനുള്ള പരിഹാരം സമീപഭാവിയില്‍ തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്. സുരക്ഷാ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ഒരു വഴി കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിയുന്നുവെങ്കില്‍ ഞങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഈ പ്രദേശത്തിന് ഒരു സന്തോഷവാര്‍ത്ത ആയിരിക്കുമെന്നും ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.

Related Articles