Current Date

Search
Close this search box.
Search
Close this search box.

ആദ്യ വനിത വാര്‍ത്ത അവതാരകയുമായി സൗദി സ്റ്റേറ്റ് ടെലിവിഷന്‍

റിയാദ്: സൗദിയില്‍ വനികള്‍ക്ക് പൊതുരംഗത്ത് പ്രവര്‍ത്തിക്കാനുള്ള വിലക്കുകള്‍ ഓരോന്നായി എടുത്തുമാറ്റുന്നതിന് പിന്നാലെ വാര്‍ത്ത അവതാരകയായും വനിത മാധ്യമപ്രവര്‍ത്തകര്‍ എത്തുന്നു. സൗദിയിലെ ഔദ്യോഗിക വാര്‍ത്ത ചാനലിലാണ് ആദ്യ വനിത വാര്‍ത്ത അവതാരകയെ നിയമിച്ചത്. വീം അല്‍ ദഹേലിയാണ് ഈ ബഹുമതിക്കര്‍ഹയായത്.

വ്യാഴാഴ്ച നടന്ന ന്യൂസ് ബുള്ളറ്റിനില്‍ ദഹേലി പങ്കെടുത്തതെന്ന് അനദോലു ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട ചെയ്തത്. ഖത്തരി ന്യൂസ് ചാനല്‍,അല്‍ ജസീറ,അല്‍ ഹയാത് തുടങ്ങി നിരവധി അറബ് വാര്‍ത്ത മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട് അല്‍ ദഹേലി. ബെയ്‌റൂതിലെ ലബനീസ് അമേരിക്കന്‍ സര്‍വകലാശാലയില്‍ നിന്നാണ് ഇവര്‍ ബിരുദം നേടിയത്.

Related Articles