Current Date

Search
Close this search box.
Search
Close this search box.

സൗദി ലോകത്തെ അഞ്ചാമത്തെ വലിയ സൈനിക ശക്തിയെന്ന് റിപ്പോര്‍ട്ട്

റിയാദ്: ലോകത്തിലെ കവചിത ശക്തി രാഷ്ട്രങ്ങളില്‍ അഞ്ചാം സ്ഥാനം സൗദി അറേബ്യക്കെന്ന് റിപ്പോര്‍ട്ട്. നിരവധി പ്രാദേശിക, ആഗോള ശക്തികളെ മറികടന്നാണ് സൗദി സൈനിക ശക്തിയുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്തെത്തി നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം അല്‍ ഖലീജ് ഓണ്‍ലൈന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

യു.കെ, ജര്‍മനി, ഫ്രാന്‍സ്, ഇറാന്‍, തുര്‍ക്കി, ഇസ്രായേല്‍ എന്നീ വന്‍ ശക്തികളെ മറികടന്ന് 12,500 സൈനിക വാഹനങ്ങള്‍ സ്വന്തമാക്കിയാണ് സൗദി അഞ്ചാം സ്ഥാനത്തെത്തിയത്. ലോകത്തെ ഒന്നാമത്തെ സൈനിക ശക്തിയായ അമേരിക്കക്ക് 40,000 സൈനിക കവചിത വാഹനങ്ങളാണുള്ളത്. തൊട്ടുപിന്നില്‍ 35000വുമായി ചൈന രണ്ടാം സ്ഥാനത്തും 27000 വുമായി റഷ്യ മൂന്നാം സ്ഥാനത്തും 14100ഉമായി സൗത്ത് കൊറിയ നാലാം സ്ഥാനത്തുമാണുള്ളത്. 11630ഉമായി തുര്‍ക്കിയാണ് ആറാം സ്ഥാനത്ത്. ഈജിപ്ത് 11000, ഇറാന്‍ 8500, ഇസ്രായേല്‍ 7500 എന്നിങ്ങനെയാണ് പട്ടികയില്‍ ബാക്കിയുള്ള രാഷ്ട്രങ്ങളുടെ കണക്കുകള്‍.

ഗള്‍ഫിലെ ഏറ്റവും ശക്തമായ സൈന്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സൗദി സൈന്യം പശ്ചിമേഷ്യയിലെയും അറബ് രാജ്യങ്ങളിലെയും ഏറ്റവും വലിയ സൈന്യങ്ങളിലൊന്നാണ്.

Related Articles