Current Date

Search
Close this search box.
Search
Close this search box.

സൗദിയില്‍ അതിശൈത്യം തുടരുന്നു

റിയാദ്: സൗദി അറേബ്യയില്‍ അതിശൈത്യം രൂക്ഷമാകുന്നു. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളിലും മധ്യ കിഴക്കന്‍ പ്രവിശ്യകളിലുമാണ് തണുപ്പ് വീണ്ടും ശക്തിയാര്‍ജിക്കുന്നത്. പലയിടങ്ങളിലും ശക്തമായ തണുപ്പിനൊപ്പം മഞ്ഞുവീഴ്ചയും തുടര്‍ച്ചയായ മഴയും അനുഭവപ്പെടുന്നുണ്ട്.

ഇതോടെ ജനജീവിതം ദുസ്സഹമായി. ചില പ്രവിശ്യകളില്‍ അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രിക്കും താഴെയാണ്. ആളുകള്‍ക്ക ജോലിസ്ഥലത്തു നിന്നും വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. തബൂക്ക്, അല്‍ജൗഫ്, ഹായില്‍, സക്കാക്ക, അബഹ, അസീര്‍ തുടങ്ങിയ ഭാഗങ്ങളിലും മദീനയുടെ കിഴക്കന്‍ ഭാഗങ്ങളിലുമാണ് അതിശൈത്യം തുടരുന്നത്.

ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാനും ചൂട് പിടിക്കല്‍ തുടരാനും സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തലസ്ഥാന നഗരമായ റിയാദിലും സമീപ പ്രദേശങ്ങളിലും കിഴക്കന്‍ പ്രവിശ്യയുടെ അതിര്‍ത്തി പ്രദേശങ്ങളിലുമാണ് ശൈത്യത്തിന് കാഠിന്യമേറിയത്. വരും ദിവസങ്ങളില്‍ തണുപ്പ് കുറഞ്ഞേക്കുമെന്ന സൂചനയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പങ്കുവെക്കുന്നുണ്ട്.

Related Articles