Current Date

Search
Close this search box.
Search
Close this search box.

സൗദി 15 ലക്ഷം ഫലസ്തീനികള്‍ക്ക് ഹജ്ജ്,ഉംറ തീര്‍ത്ഥാടനം വിലക്കുന്നതായി റിപ്പോര്‍ട്ട്

റിയാദ്: 15 ലക്ഷത്തിനടത്ത് ഫലസ്തീന്‍ പൗരന്മാര്‍ക്ക് സൗദി ഹജ്ജ്,ഉംറ തീര്‍ത്ഥാടനം വിലക്കുന്നതായി റിപ്പോര്‍ട്ട്. താല്‍ക്കാലിക ജോര്‍ദാനിയന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കാണ് ഹജ്ജ്,ഉംറ തീര്‍ത്ഥാടനം നടത്തുന്നതിന് സൗദി വിലക്കേര്‍പ്പെടുത്തിയത്. മിഡിലീസ്റ്റ് ഐ ആണ് വാര്‍ത്ത റിപ്പാര്‍ട്ട് ചെയ്തത്.

ജോര്‍ദാനിലും ലബനാനിലും കിഴക്കന്‍ ജറൂസലേമിലും ഇസ്രായേലിലും കഴിയുന്ന ഫലസ്തീനികള്‍ക്കുമാണ് വിസ നല്‍കുന്നതിന് സൗദി വിലക്കേര്‍പ്പെടുത്തിയത്. താല്‍ക്കാലിക യാത്ര രേഖകള്‍ ഉള്ളവര്‍ക്ക് പുതിയ നിയമപ്രകാരം വിസ അനുവദിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലുള്ളവര്‍ക്ക് ജോര്‍ദാനും ലബനാനും നല്‍കുന്ന താല്‍ക്കാലിക യാത്ര രേഖകള്‍ ഉപയോഗിച്ചുള്ള ഉംറ തീര്‍ത്ഥാടനവും മക്ക സന്ദര്‍ശനവും കഴിയില്ല.

പുതിയ നിയമം സെപ്റ്റംബര്‍ 12 മുതലാണ് പ്രാബല്യത്തില്‍ വന്നത്. 30 ലക്ഷത്തിനടുത്ത് ഫലസ്തീനികള്‍ക്ക് പുതിയ നിയമം തിരിച്ചടിയാകും. ഇത്തരക്കാര്‍ക്ക് യാത്ര രേഖകള്‍ ഹാജരക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല. ഇത്തരം രേഖകളുള്ള ഫലസ്തീനികള്‍ യാത്രക്കായി അപേക്ഷ സമര്‍പ്പിക്കേണ്ടകതില്ല എന്നാണ് സൗദി അറിയിച്ചത്. ജോര്‍ദാന്‍,ലബനാന്‍ എന്നിവിടങ്ങളിലെ ട്രാവല്‍ ഏജന്‍സികളെ ഉദ്ധരിച്ചാണ് മിഡില്‍ ഈസ്റ്റ് ഐ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Related Articles