Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ നയതന്ത്രജ്ഞന്റെ മരണം; ആരോപണങ്ങള്‍ നിഷേധിച്ച് സൗദി സേന

സന്‍ആ: ഇറാന്‍ നയതന്ത്രജ്ഞന്‍ ഹസന്‍ ഇര്‍ലൂവിനെ ചികിത്സയുമായി ബന്ധപ്പെട്ട് രാജ്യത്തുനിന്ന് മാറ്റുന്നതില്‍ അവധാനത കാണിച്ചുവെന്ന ഇറാന്‍ ആരോപനത്തെ നിഷേധിച്ച് യമനിലെ ഹൂതികള്‍ക്കെതിരെ പോരാടുന്ന സൗദി സഖ്യസേന. ഹസന്‍ ഇര്‍ലൂവിന്റെ മരണത്തിന് കാരണമായ ‘ചില രാജ്യങ്ങളുടെ മന്ദഗതിയിലുള്ള സഹകരണത്തെ’ ഇറാന്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

സൗദി അറേബ്യ യമന് മേല്‍ ഏര്‍പ്പെടുത്തിയ വ്യോമ ഉപരോധത്തെ മറികടന്ന് ശനിയാഴ്ച ഹൂതികളുടെ നിയന്ത്രണത്തിലുള്ള സന്‍ആയില്‍ നിന്ന് പുറപ്പെട്ട ഹസന്‍ ഇര്‍ലൂ കോവിഡ് -19മായി ബന്ധപ്പെട്ട സങ്കീര്‍ണതകളെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് മരണപ്പെടുന്നത്.

ഇറാന്റെ പ്രതികരണം ‘അപകീര്‍ത്തികര’മാണെന്ന് സൗദി അറേബ്യന്‍ നതൃത്വത്തിലുള്ള സഖ്യസേനയുടെ വക്താവ് തുര്‍ക്കി അല്‍ മാലിക്കി ബുധനാഴ്ച വിമര്‍ശിച്ചു. മാറ്റുന്നതിന് ആവശ്യമായ എല്ലാ അനുമതിയും, അതിന് വേണ്ട സൗകര്യം ഒരുക്കുന്നതിനുള്ള പിന്തുണയും സുഗമമാക്കുകയും നല്‍കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles