Current Date

Search
Close this search box.
Search
Close this search box.

13കാരന് സൗദി വധശിക്ഷ ഏര്‍പ്പെടുത്തിയതിനെ തള്ളി ആംനെസ്റ്റി

റിയാദ്: 13 വയസ്സുകാരനായ കൗമാരക്കാരന് വധ ശിക്ഷക്ക് വിധിച്ച നടപടിയെ ചോദ്യം ചെയ്ത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്ത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 13ാം വയസ്സിലാണ് മുര്‍തജ ഖുറൈരിസിനെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭ സമരത്തില്‍ പങ്കെടുത്തു എന്നതിന്റെ പേരില്‍ അറസ്റ്റു ചെയ്തത്. ഇപ്പോള്‍ 18 വയസ്സുള്ള മുര്‍തജ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്.

2011ല്‍ തന്റെ സഹോദരനായ അലി ഖുറൈരിസിന്റെ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തു, സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തു എന്നീ ഗുരുതരമായ കുറ്റങ്ങള്‍ക്കാണ് കഴിഞ്ഞ ഓഗസ്റ്റില്‍ മുര്‍തജക്കു നേരെ സൗദി പ്രോസിക്യൂഷന്‍ വിഭാഗം വധശിക്ഷ വിധിച്ചത്. 2011ലെ പ്രക്ഷോഭത്തിലാണ് അലി കൊല്ലപ്പെട്ടിരുന്നത്.

2011ല്‍ തന്റെ സുഹൃത്തുക്കളോടൊപ്പം സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ സൈക്കിള്‍ ഉപയോഗിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്തു എന്നാണ് മുര്‍തജക്കെതിരെയുള്ള ആരോപണം. 2014ല്‍ തന്റെ കുടുംബത്തോടൊപ്പം ബഹ്‌റൈനിലേക്ക് യാത്ര ചെയ്യവേയാണ് മുര്‍തജയെ സൗദി പൊലിസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന ദമാമിലെ ജുവനൈല്‍ തടവ് കേന്ദ്രത്തിലായിരുന്നു മുര്‍തജ.

Related Articles