Current Date

Search
Close this search box.
Search
Close this search box.

  സൗദിയിലും നാളെ മുതല്‍ കര്‍ഫ്യൂ 

റിയാദ്: സൗദി അറേബ്യയിലും നാളെ മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നു. തലസ്ഥാനമായ റിയാദ്, മക്ക, മദീന എന്നീ മൂന്ന് നഗരങ്ങളിലാണ് നാളെ മൂന്നു മണി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത്. നിലവില്‍ വൈകുന്നേരം 7 മുതല്‍ രാവിലെ ആറു മണി വരെയുള്ള കര്‍ഫ്യൂ ഇവിടങ്ങളില്‍ നീട്ടുകയായിരുന്നു. ഈ നഗരങ്ങളിലുള്ളവര്‍ വൈകീട്ട് മൂന്ന് മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ ആറ് വരെ പുറത്തിറങ്ങാന്‍ പാടില്ല.

റിയാദ്, മക്ക, മദീന എന്നീ പ്രവിശ്യകളിലുള്ളവര്‍ മറ്റു പ്രവിശ്യകളിലേക്ക് പോകുന്നതും മറ്റുള്ളവര്‍ ഈ പ്രവിശ്യയിലേക്ക് വരുന്നതും പൂര്‍ണമായി നിരോധിച്ചു. ബാക്കിയുള്ള പ്രവിശ്യകളില്‍ നേരത്തെയുള്ളതു പോലെ വൈകീട്ട് 7 മുതല്‍ രാവിലെ ആറ് വരെയാകും കര്‍ഫ്യൂ നിലനില്‍ക്കുകയെന്നും അധികൃതര്‍ വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചു.

Related Articles