Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി: മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്ക് തെളിയിക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്

വാഷിങ്ടണ്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്ക് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത്. ന്യൂയോര്‍ക് ടൈംസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇസ്താംബൂള്‍ എംബസിയില്‍ വെച്ച് ഖഷോഗിയെ കൊലപ്പെടുത്തിയ ശേഷം കൊലപാതക സംഘം മുഹമ്മദ് ബിന്‍ സല്‍മാനുമായി ബന്ധപ്പെട്ടെന്നും അതിന്റെ ശബ്ദ രേഖ തുര്‍ക്കി ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചിട്ടുണ്ടെന്നുമാണ് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

15 അംഗ കൊലപാതക സംഘത്തിലെ മെഹര്‍ അബ്ദുല്‍ അസീസ് മത്‌റബിന്റെ രഹസ്യ ഫോണ്‍ സംഭാഷണമാണ് ശേഖരിച്ചത്. ബിന്‍ സല്‍മാനുമായി വ്യക്തിപരമായി അടുപ്പമുള്ളയാളുകളാണ് സംഘത്തിലുണ്ടായിരുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒക്ടോബര്‍ രണ്ടിന് കൊല നടത്തിയതിനു ശേഷം മത്‌റബ് തന്റെ ഉന്നത ഉദ്യോഗസ്ഥനോട് കൊലപാകതക ദൗത്യം പൂര്‍ത്തിയായതായി ബോസിനോട് പറയാന്‍ ആവശ്യപ്പെടുന്നതാണ് ശബ്ദ സന്ദേശത്തിലുള്ളത്.

ഇവിടെ ബോസ് എന്ന് ഉദ്ദേശിച്ചത് എം.ബി.എസിനെ (മുഹമ്മദ് ബിന്‍ സല്‍മാന്‍) ആണെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്നാണ് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം മത്‌റബ്, ബിന്‍ സല്‍മാന്റെ അംഗരക്ഷകനുമായി ചര്‍ച്ച നടത്തിയതായി തുര്‍ക്കി ഉദ്യോഗസ്ഥര്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

Related Articles