Current Date

Search
Close this search box.
Search
Close this search box.

സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈജിപ്തിലെത്തി

കൈറോ: സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തിങ്കളാഴ്ച വൈകുന്നേരം ഈജിപ്തിലെത്തി. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ സ്വീകരിച്ചു. പര്യടനത്തിന്റെ ഭാഗമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ തുര്‍ക്കിയും ജോര്‍ദാനും സന്ദര്‍ശിക്കാനിരിക്കുകയാണ്. തുര്‍ക്കി, ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളുടെ നേതാക്കളുമായി പൊതു താല്‍പര്യമുള്ള വിഷയങ്ങളും, ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതും മുഹമ്മദ് ബിന്‍ സല്‍മാന്‍ ചര്‍ച്ച നടത്തുമെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ മധ്യത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സൗദി സന്ദര്‍ശനം നത്താനിരിക്കുകയാണ്. സൗദി സന്ദര്‍ശന വേളയില്‍ അറബ് രാഷ്ട്രങ്ങളുടെ പ്രതിനിധികളുമായി ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങള്‍ ജോ ബൈഡന്‍ ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles