Current Date

Search
Close this search box.
Search
Close this search box.

സൗദിയില്‍ വീടുകള്‍ തോറും കോവിഡ് പരിശോധന

റിയാദ്: സൗദി അറേബ്യയില്‍ നാളെ മുതല്‍ വീടുകള്‍ തോറും കോവിഡ് പരിശോധന നടത്തും. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഇരുന്നൂറോളം സംഘങ്ങളായി തിരിഞ്ഞ് ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തുന്നുണ്ട്. പരിശോധന തുടങ്ങിയതോടെ നൂറുകണക്കിന് കേസുകളാണ് ലേബര്‍ ക്യാമ്പുകളില്‍ നിന്നും വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ നിന്നും കണ്ടെത്തിയത്. ഒന്നര കോടിയോളം പേര്‍ക്കാണ് ടെസ്റ്റുകള്‍ നടത്തുക.

സമാന രീതിയില്‍ രാജ്യത്തെ ഒരോ പാര്‍പ്പിടങ്ങളിലും പരിശോധന നടത്തുവാനാണ് പദ്ധതി. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ മന്ത്രാലയത്തിന്റെ നടപടിയുണ്ടാകും. ഏറെ സമയമെടുക്കുന്നതിനാല്‍ ഘട്ടം ഘട്ടമായാണ് ഈ പരിശോധന പൂര്‍ത്തിയാക്കുക. വീടുകള്‍ തോറു കയറിയിറങ്ങി ആളുകളുടെ താപനില പരിശോധിക്കും.

Related Articles