Current Date

Search
Close this search box.
Search
Close this search box.

പ്രതിസന്ധികള്‍ക്കിടയിലും 20 ബില്യണ്‍ ഡോളറിന്റെ ടൂറിസം പദ്ധതിയുമായി സൗദി അറേബ്യ

റിയാദ്: സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും തലസ്ഥാനമായ റിയാദില്‍ 20 ബില്യണ്‍ ഡോളറിന്റെ ടൂറിസ-സാംസ്‌കാരിക പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച് സൗദി അറേബ്യ. ആഗോള പകര്‍ച്ചവ്യാധി കുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഉപഭോക്താക്കളുടെ ചിലവ് ഉയരാനുള്ള സാധ്യത കണക്കാക്കിയാണ് സൗദി അറേബ്യയുടെ തീരുമാനം. വലിയ പദ്ധതിയായ ‘ദിറിയാ ഗേറ്റ്’ എന്ന് വിളിക്കപ്പെടുന്ന പദ്ധതിക്ക് അധികൃതര്‍ ഫണ്ട് അനുവദിച്ചു.

പദ്ധതി ആസൂത്രകരോട് സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ വേഗത്തിലാക്കണമെന്നും അവധാനത കാണിക്കരുതെന്നും ആവശ്യപ്പെട്ടതായി വികസന അതോററ്റിയുടെ മുഖ്യ കാര്യനിര്‍വഹണ ഉദ്യോഗസ്ഥന്‍ ജെറി ഇന്‍സെറില്ലോ അറിയിച്ചു. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പദ്ധതിയുടെ ആദ്യ ഘട്ടം 2023ന്റെ അവസാനത്തോടെ പൂര്‍ത്തീകരിക്കുമെന്ന് ജെറി ഇന്‍സെറില്ലോ പറഞ്ഞു.

Related Articles