Current Date

Search
Close this search box.
Search
Close this search box.

സംഘ്പരിവാര്‍ ആക്രമണം: കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സൗദി

റിയാദ്: ശബരിമല വിഷയത്തില്‍ കേരളത്തില്‍ സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ രൂക്ഷമായ ആക്രമണങ്ങളും കൊലവിളികളും അരങ്ങേറുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ സഊദി പൗരന്മാര്‍ക്ക് സൗദി എംബസി നിര്‍ദേശം നല്‍കി. മുംബൈ സഊദി കോണ്‍സുലേറ്റാണ് കഴിഞ്ഞ ദിവസം സൗദിയിലെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നിര്‍ദേശം നല്‍കിയത്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സമരങ്ങളും പ്രതിഷേധവും നടക്കുന്ന കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പോകരുതെന്നും നിലവില്‍ കൊച്ചിയിലുള്ള സഊദി പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും സംമരക്കാരും പൊലിസും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷങ്ങളും സമരങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിതെന്നും തങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി എല്ലാവരും പുറത്തിറങ്ങാതെ താമസ സ്ഥലങ്ങളില്‍ തന്നെ കഴിഞ്ഞു കൂടണമെന്നും മുംബൈയിലെ എംബസി മുന്നറിയിപ്പ് നല്‍കി. സഹായത്തിനായി ഹെല്‍പ് ലൈന്‍ സംവിധാനവും കോണ്‍സുലേറ്റ് സജ്ജമാക്കിയിട്ടുണ്ട്.

Related Articles