Current Date

Search
Close this search box.
Search
Close this search box.

ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റ് ഖഷോഗി മ്യൂസിയമാക്കുന്നു

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റ് ജമാല്‍ ഖഷോഗിയുടെ മ്യൂസിയമാക്കി മാറ്റുന്നു. 2018 ഒക്ടോബര്‍ രണ്ടിനായിരുന്നു സൗദി മാധ്യമപ്രവര്‍ത്തകനായ ഖഷോഗി തുര്‍ക്കിയിലെ സൗദി എംബസിയില്‍ വെച്ച് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന വേളയിലാണ് അതേ കോണ്‍സുലേറ്റ് തന്നെ മ്യൂസിയമാക്കി മാറ്റുന്നത്യ കഴിഞ്ഞ ദിവസം അറബി 21 ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകനോടുള്ള ആദരസൂചകമായി സ്മാരകം എന്ന നിലയിലാണ് മ്യൂസിയം സ്ഥാപിക്കുന്നത്. തുര്‍ക്കിഷ്-അറബ് മാധ്യമ സ്ഥാപനങ്ങളും ഖഷോഗിയുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് മ്യൂസിയം സ്ഥാപിക്കുക. ഇതിനായി കോണ്‍സുല്‍ കെട്ടിടം വാങ്ങും. മിഡില്‍ ഈസ്റ്റിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലയളവില്‍ നിരവധി ചിന്തകരും മാധ്യമപ്രവര്‍ത്തകരുമായ സുഹൃത്തുക്കള്‍ അദ്ദേഹത്തിനുണ്ടായിരുന്നതായി പ്രമുഖ മാധ്യമപ്രവര്‍ത്തകനായ തുറാന്‍ കിസ്‌ലക്‌സി പറഞ്ഞു. സൗദി വിമര്‍ശകനായ ഖഷോഗിയുടെ കൊലപാതകത്തിന്റെ ഉത്തരവാദികള്‍ സൗദിയാണെന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശനം.

Related Articles