Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിനെ തീവ്രവാദവുമായി ചേർത്തുവെക്കുന്നതിനെ അപലപിച്ച് സൗദി

റിയാദ്: ഇസ്‌ലാമിനെ തീവ്രവാദവുമായി ചേർത്തുവെക്കാനുള്ള ഏതു ശ്രമത്തെയും തള്ളിക്കളയേണ്ടതാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഫ്രാൻസിൽ പ്രവാചകനെ ചിത്രീകരിച്ച് കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനെ സൗദി ഭരണകൂടം അപലപിക്കുകയും ചെയ്തു. പ്രവാചകനെ ചിത്രീകരിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന നിലയിൽ പിന്തുണയ്ക്കുന്ന പാരിസിന്റെ നിലപാടിൽ ഫ്രാൻസിനും മുസ്‌ലിം രാഷ്ട്രങ്ങൾക്കുമിടയിൽ പ്രതിഷേധത്തിന്റെയും ബഹിഷ്കരണത്തിന്റെയും നിര ഉയർന്നുവരികയാണ്.

വെറുപ്പ്, അക്രമം, തീവ്രവാദം എന്നിവ ഉത്പാദിപ്പിക്കുന്നതും, പര്സപര സഹവർത്തിത്വത്തിന്റെ മൂല്യങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നതുമായ പ്രവൃത്തനങ്ങളെ നിരാകരിക്കുന്ന സമാധാനത്തിന്റെയും, സഹിഷ്ണുതയുടെയും, ബഹുമാനത്തിന്റെയും ദീപസ്തംഭമായിരിക്കണം ബൗദ്ധികവും സാംസ്കാരികവുമായ സ്വാതന്ത്ര്യം- സൗദി വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച വ്യക്തമാക്കി.

 

Related Articles