Current Date

Search
Close this search box.
Search
Close this search box.

എണ്ണ വിലയില്‍ ഉത്കണ്ഠയില്ല, സംതൃപ്തര്‍: സൗദി

റിയാദ്: നിലവിലെ എണ്ണ വിലയില്‍ ഞങ്ങള്‍ക്ക് ഉത്കണ്ഠയില്ലെന്നും സൗദി പൂര്‍ണ സംതൃപ്തരാണെന്നും ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദാന്‍ പറഞ്ഞു. 2019ലെ സാമ്പത്തികാവസ്ഥയെ ഇത് ബാധിക്കില്ലെന്നും സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ യജ്ഞത്തിലൂടെ ധാരാളം പണം സമാഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടറോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018ല്‍ 50 ബില്യണ്‍ സൗദി റിയാലാണ് അഴിമതി വിരുദ്ധ ക്യാംപയിനിലൂടെ സര്‍ക്കാര്‍ നേടിയെടുത്തത്. 2019ലും ഇതില്‍ ഗണ്യമായ കുറവ് വരില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രത്യേക ഉത്തരവ് പ്രകാരം രാജാക്കാന്മാരില്‍ നിന്നും വ്യവസായികളില്‍ നിന്നും മന്ത്രിമാരില്‍ നിന്നും 100 ബില്യണ്‍ ഡോളര്‍ സ്വത്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. 2023ടെ രാജ്യത്തിന്റെ സമഗ്ര വികസനമാണ് സൗദി ഉദ്ദേശിക്കുന്നത്. അപ്പോഴേക്കും രാജ്യത്തിന്റെ ബജറ്റ് സന്തുലിതമാക്കുമെന്നും ക്രൂഡ് ഓയില്‍ കയയറ്റുമതിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles