Current Date

Search
Close this search box.
Search
Close this search box.

വാഷിങ്ടണിലെ വാര്‍ഷിക നയതന്ത്ര പരിപാടി സൗദി റദ്ദാക്കി

വാഷിങ്ടണ്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ വാഷിങ്ടണ്‍ എംബസിയില്‍ സൗദി നടത്താനിരുന്ന പരിപാടി റദ്ദാക്കി. ഒക്ടോബര്‍ 18ന് വൈകീട്ട് ആറ് മണി മുതല്‍ എട്ടു മണി വരെ നിശ്ചയിച്ചിരുന്ന വാര്‍ഷികാഘോഷ പരിപാടിയാണ് റദ്ദാക്കിയതായി സൗദി എംബസി അറിയിച്ചത്.

പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന അതിഥികള്‍ക്ക് പരിപാടി റദ്ദാക്കിയതായി മെയില്‍ അയച്ചതായി റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ജമാല്‍ ഖഷോഗിയുടെ തിരോധനവുമായി ബന്ധപ്പെട്ട് പശ്ചിമേഷ്യയില്‍ പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജിക്കുന്നതിനിടെയാണ് സൗദിയുടെ താരുമാനം.

 

Related Articles