Current Date

Search
Close this search box.
Search
Close this search box.

മൂന്ന് ലക്ഷം ഫലസ്തീനികള്‍ക്ക് സൗദി സന്ദര്‍ശിക്കുന്നതിന് വിലക്ക്

റിയാദ്: മൂന്നു ലക്ഷം ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് സൗദി വിലക്കേര്‍പ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ലബനാനില്‍ നിന്നുള്ള ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കാണ് മക്കയില്‍ സന്ദര്‍ശനം നടത്തുന്നതിനുള്ള വിസ നിഷേധിക്കുന്നതായി അല്‍ അറബ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഫലസ്തീന്‍ അതോറിറ്റിയുടെ പാസ്‌പോര്‍ട്ട് ഇല്ലാത്ത അഭയാര്‍ത്ഥികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫലസ്തീന്റെ പാസ്‌പോര്‍ട്ട് ഇല്ലാത്ത അഭയാര്‍ത്ഥികളുടെ അപേക്ഷകള്‍ സ്വീകരിക്കേണ്ടെന്നാണ് ലബനാനിലെ സൗദി എംബസി ട്രാവല്‍ ഏജന്റുമാരെ അറിയിച്ചിരിക്കുന്നത്. സൗദിയുടെ പെട്ടെന്നുള്ള നിഷേധാത്മക നിലപാടിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം ഇതിനോടകം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇത് അപകടകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.

അതേസമയം, ബെയ്‌റൂതിലെ ഫലസ്തീന്‍ എംബസിക്ക് ഇതുസംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.  ജോര്‍ദാനില്‍ കഴിയുന്ന ആയിരക്കണക്കിന് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് ജോര്‍ദാന്റെ പാസ്‌പോര്‍ട്ട് ആണുള്ളത്. അതിനാല്‍ തന്നെ സൗദിയില്‍ ജോലി തേടുന്നതിനും ഹജ്ജ്,ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനും പുതിയ ഉത്തരവ് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വലിയ തിരിച്ചടിയാകും.

Related Articles