Current Date

Search
Close this search box.
Search
Close this search box.

സാമ്പത്തിക പ്രതിസന്ധി: സൗദി അരാംകോയും ജോലിക്കാരെ വെട്ടിക്കുറക്കുന്നു

റിയാദ്: കോവിഡും പശ്ചിമേഷ്യയിലെ പ്രതിസന്ധിയും മൂലം ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക കമ്പനിയില്‍ ഒന്നായ സൗദി അരാംകോയും സാമ്പത്തിക പ്രതിസന്ധിയില്‍. ജോലികള്‍ വെട്ടിക്കുറച്ചും തൊഴിലാളികളെ പിരിച്ചുവിടാനും ഒരുങ്ങുകയാണ് അരാംകോ. ആഗോള വിപണിയില്‍ എണ്ണയുടെ ആവശ്യകത കുറഞ്ഞതും ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതും പ്രതിസന്ധിക്ക് കാരണമായി. നൂറുകണക്കിന് ജോലികളാണ് കമ്പനി വെട്ടിക്കുറക്കുന്നതെന്ന് കമ്പിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയാണ് അരാംകോ. പല ഡിവിഷനുകളായി നിരവധി പ്രവാസികളാണ് അരാംകോയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ചിലരോട് ജോലി ഒഴിയാന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 80,000 ആളുകളാണ് അരാംകോയില്‍ ജോലി ചെയ്യുന്നത്. ഈ വര്‍ഷമാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജോലിക്കാരെ ഇക്കാര്യം കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.

Related Articles