Current Date

Search
Close this search box.
Search
Close this search box.

സൗദി കിരീടാവകാശി അടുത്തയാഴ്ച തുര്‍ക്കി സന്ദര്‍ശിക്കും

റിയാദ്: സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തയാഴ്ച തുര്‍ക്കി സന്ദര്‍ശിക്കുമെന്ന് മുതിര്‍ന്ന തുര്‍ക്കി ഉദ്യോഗസ്ഥന്‍ എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് വെള്ളിയാഴ്ച പറഞ്ഞു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയാണിത്. 2018ല്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം വഷളായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സൗദി രാജാവുമായും രാജകുമാരനുമായി ജിദ്ദയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ വാരാന്ത്യത്തില്‍ അറിയിക്കുമെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles