റിയാദ്: കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ സൗദി പ്രധാനമന്ത്രിയായി നിയമിച്ച് സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. മുഹമ്മദ് ബിന്‍ സല്‍മാന്‍ (MBS) തന്നയാണ് സൗദിയുടെ ഭരണം നടത്തുന്നത്. എന്നാലിത്, രാഷ്ട്രത്തിന്റെ അധിപനായുള്ള ഔദ്യോഗിക സ്ഥിരീകരണമാണ് -രാജ്യത്തെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയെ ഉദ്ധരിച്ച് അല്‍ജസീറ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ഉപ പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി പദവികളാണ് എം.ബി.എസ് നേരത്തെ വഹിച്ചിരുന്നത്. ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായിരുന്ന എം.ബി.എസിന്റെ ഇളയ സഹോദരന്‍ ഖാലിദ് ബിന്‍ സല്‍മാനെ പുതിയ പ്രതിരോധ മന്ത്രിയായി നിയമിച്ചു. എം.ബി.എസിന്റെ പ്രധാനമന്ത്രിയായുള്ള പുതിയ നിയമനം 86കാരനായ സല്‍മാന്‍ രാജാവില്‍ നിന്നുള്ള അധികാര കൈമാറ്റമാണ്.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj