Current Date

Search
Close this search box.
Search
Close this search box.

ലബനാന്‍ പ്രധാനമന്ത്രിയുടെ ‘പോസിറ്റീവ് പോയിന്റുകള്‍’ സ്വീകരിക്കുന്നു: സൗദി

റിയാദ്: ലബനാന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയിലെ ‘പോസിറ്റീവ് പോയിന്റുകള്‍’ സ്വാഗതം ചെയ്ത് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം. ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള ലബനാന്റെ പിരിമുറുക്കം ലഘൂകരിക്കപ്പെടുന്നതിന്റെ സൂചനയാണിത്. സൗദി അറേബ്യയുടെയും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളുടെയും സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന ലബനാന്‍ കേന്ദ്രീകരിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കേതിന്റെ ആവശ്യകത ലബനാന്‍ പ്രധാനമന്ത്രി നജീബ് മീഖാത്തി തിങ്കളാഴ്ച പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് ലബനാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് നജീബ് മീഖാത്തി കൂട്ടിച്ചേര്‍ത്തു.

മീഖാത്തിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി സൗദി മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. അറബ്, അന്താരാഷ്ട്ര തലത്തില്‍ ലബനാന്റെ പങ്കും സ്ഥാനവും പുനഃസ്ഥാപിക്കുന്നതിന് സഹായകരമാണിതെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

നയതന്ത്ര പ്രശ്‌നത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം, സൗദിയും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളും ലബനാന്‍ പ്രതിനിധിയെ പുറത്താക്കിയിരുന്നു. ഇത് ലബനാന്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്തിരുന്നു. യമനിലെ സൗദിയുടെ സൈനിക ഇടപെടലിനെ ലബനാന്‍ വിവരാവകാശ മന്ത്രി ജോര്‍ജ് കൊറദാഹി വിമര്‍ശച്ചതിനെ തുടര്‍ന്നായിരുന്നു നയതന്ത്ര പ്രതിസന്ധി രൂപപ്പെട്ടത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles