Current Date

Search
Close this search box.
Search
Close this search box.

അല്‍ ഖ്വയ്ദയുമായി ബന്ധമുള്ളവര്‍ക്ക് യു.എ.ഇ,സൗദി ആയുധം നല്‍കുന്നതായി റിപ്പോര്‍ട്ട്

സൗദി അറേബ്യയും യെമനില്‍ അവരുടെ സഖ്യകക്ഷിയായ യു.എ.ഇയും അല്‍ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ സംഘടനങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നതായി റിപ്പോര്‍ട്ട്. സി.എന്‍.എന്‍ ന്യൂസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

യെമനിലെ ഐ.എസ് പതിപ്പായ തീവ്രവാദ സംഘടനകള്‍ക്കാണ് യു.എസ് നിര്‍മിത ആയുധങ്ങള്‍ ഇരു രാജ്യങ്ങളും വിതരണം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ അല്‍ജസീറ പുറത്തുവിട്ട റിപ്പോര്‍ട്ടുകളെ സ്ഥിരീകരിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. ഹൂതി വിമതരുടെ കൈയിലും ഇത്തരം ആയുധങ്ങള്‍ ഉള്ളതായും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2015ലാണ് സൗദിയും യു.എ.ഇയും യെമന്‍ യുദ്ധത്തിന്റെ ഭാഗമാകുന്നത്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ഇരു രാജ്യങ്ങളും യുദ്ധം ചെയ്യുന്നത്.

Related Articles