Current Date

Search
Close this search box.
Search
Close this search box.

സൗദിയിലേക്കുള്ള മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെക്കുന്നു

റിയാദ്: കോവിഡ് 19 വ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങളുമായി സൗദി ഭരണകൂടം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സൗദിയിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും ഞായറാഴ്ച മുതല്‍ നിര്‍ത്തിവെക്കുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടാഴ്ച കാലത്തേക്കാണ് സര്‍വീസുകള്‍ നിര്‍ത്തി വെക്കുന്നത്. അതേസമയം, അസാധാരണ കേസുകള്‍ക്ക് ഒഴികെയാണ് നിയന്ത്രണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഞായറാഴ്ച (2020 മാര്‍ച്ച് 15) രാവിലെ മുതല്‍ രാജ്യത്തെ വിമാനത്താവളങ്ങളിലേക്ക് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കില്ല. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സൗദികളെ തിരിച്ച് രാജ്യത്തെത്തിക്കാനുള്ള സമയപരിധിയും ഞായറാഴ്ച രാവിലയോടെ അവസാനിക്കും. മറ്റു രാജ്യങ്ങളില്‍ നിന്നും രാജ്യത്തേക്ക് കൊറോണ വൈറസ് പടരുന്ന നിയന്ത്രിക്കാനുള്ള ശക്തമായ നടപടികളുടെ ഭാഗമാണിത്.

മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് തിരിച്ചെത്താന്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു. ഈ സമയ പരിധി ഞായറാഴ്ച രാവിലെ അവസാനിക്കുന്നതോടെയാണ് രണ്ടാഴ്ചത്തേക്ക് വിമാന സര്‍വീസ് നിര്‍ത്തിവെക്കുന്നത്. വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാല്‍ രാജ്യത്തേക്ക് മടങ്ങാന്‍ കഴിയാത്ത പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സഊദി അറേബ്യ ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് കോവിഡ് ബാധയേറ്റവരുടെ ആകെ എണ്ണം 86 ആയി. വെള്ളിയാഴ്ച മാത്രം 24 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Related Articles