Current Date

Search
Close this search box.
Search
Close this search box.

വാക്‌സിനെടുത്തവര്‍ക്ക് സൗദി യാത്ര നിയന്ത്രണം നീക്കുന്നു

റിയാദ്: കോവിഡ് 19നെതിരെ രോഗപ്രതിരോധ ശേഷി കൈവരിച്ചവര്‍ക്ക് സൗദി അറേബ്യ യാത്ര നിയന്ത്രണം നീക്കാനൊരുങ്ങുന്നു. സൗദി പൗരന്മാര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷമായി വിദേശത്തേക്ക് പോകുന്നതിന് വിലക്കുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ നീക്കുന്നത്. മേയ് 17 മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മൂന്ന് തരം ആളുകളെയാണ് രോഗപ്രതിരോധ ശേഷി കൈവരിച്ചവരുടെ പട്ടികയില്‍ സൗദി ഉള്‍പ്പെടുത്തിയത്. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍, യാത്രയുടെ 14 ദിവസം മുമ്പെങ്കിലും ഒരു ഡോസ് സ്വീകരിച്ചവര്‍, കഴിഞ്ഞ ആറു മാസത്തിനിടെ കോവിഡ് വന്നുപോയവര്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ യാത്ര ചെയ്യാന്‍ ഇളവനുവദിച്ചത്. 18 വയസ്സിന് താഴെ ഉള്ള വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് സെന്‍ട്രല്‍ ബാങ്കിന്റെ ഇന്‍ഷിറന്‍സ് ഉണ്ടെങ്കില്‍ യാത്ര ചെയ്യാം.

സൗദി പ്രസ് ഏജന്‍സിയാണ് മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ആരംഭിച്ചതുമുതല്‍ സൗദി വിദേശയാത്ര നടത്തുന്നത് തടയുകയും പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് പൗരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നു.

 

Related Articles