Current Date

Search
Close this search box.
Search
Close this search box.

അരാംകോ ആക്രമണം: മധ്യേഷ്യയിലെ യു.എസിന്റെ നാവിക സഖ്യത്തില്‍ സൗദിയും

റിയാദ്: അമേരിക്കയുടെ നേതൃത്വത്തില്‍ പശ്ചിമേഷ്യന്‍ കടലിടുക്കില്‍ തുടരുന്ന നാവിക സഖ്യത്തില്‍ സൗദിയും പങ്കു ചേരുന്നു. കഴിഞ്ഞ ദിവസം സൗദിയിലെ അരാംകോ എണ്ണ പ്ലാന്റിനു നേരെ നടന്ന ആക്രമണത്തെത്തുടര്‍ന്നാണ് സൗദിയുടെ തീരുമാനം. പശ്ചിമേഷ്യയിലെ ജലപാത സുരക്ഷിതമാക്കാന്‍ വേണ്ടി യു.എസിന്റെ നേതൃത്വത്തിലുള്ള നാവിക ദൗത്യത്തില്‍ സൗദിയും പങ്കു ചേരുന്നുവെന്നാണ് സൗദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. അന്താരാഷ്ട്ര കടല്‍ സഖ്യത്തില്‍ നിലവില്‍ ഓസ്‌ട്രേലിയ,ബഹ്‌റൈന്‍,യു.കെ എന്നിവരാണുള്ളത്.

ഗള്‍ഫ് കടലിടുക്കില്‍ വെച്ച് ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതിന് ശേഷമാണ് യു.എസിന്റെ നേതൃത്വത്തില്‍ ഗള്‍ഫ് കടല്‍പാതയില്‍ നാവിക സഖ്യം രൂപീകരിച്ചത്. അതേസമയം, അരാംകോക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് വിശദമായി പഠിക്കാന്‍ ഫ്രാന്‍സ് വിദഗ്ദ സംഘത്തെ സൗദിയിലേക്കയച്ചു. സൗദിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് സംഘത്തെ അയക്കുന്നതെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. സൗദിയില്‍ എണ്ണ ഉത്പാദനം പുനരാരംഭിച്ചെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ എണ്ണ വില കുറയുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Related Articles