Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ചുവപ്പ് പട്ടികയിലെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചാല്‍ മൂന്ന് വര്‍ഷം യാത്ര നിരോധനവുമായി സൗദി

റിയാദ്: ഇന്ത്യയുള്‍പ്പെടെ സൗദി ചുവപ്പ് പട്ടികയിലുള്‍പ്പെടുത്തിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സൗദി. കോവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് സൗദിയുടെ നടപടി. ലോകമെമ്പാടും പടര്‍ന്നുപിടിക്കുന്ന കോവിഡ് പുതിയ വകഭേദങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

അഫ്ഗാനിസ്ഥാന്‍, അര്‍ജന്റീന, ബ്രസീല്‍, ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, ലെബനാന്‍, പാകിസ്താന്‍, സൗത്ത് ആഫ്രിക്ക, തുര്‍ക്കി, വിയറ്റ്‌നാം, യു.എ.ഇ തുടങ്ങിയ രാഷ്ട്രങ്ങളാണ് പട്ടികയിലുള്‍പ്പെടുന്നത്.

തങ്ങളുടെ നിയന്ത്രണ പട്ടികയിലുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ കനത്ത പിഴയും അതുപോലെ മൂന്നു വര്‍ഷത്തേക്ക് വിദേശയാത്രകള്‍ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി പുതിയ വകഭേദങ്ങളുടെ വ്യാപന കാരണം, തങ്ങളുടെ നിയന്ത്രണ പട്ടികയിലുള്ള രാജ്യങ്ങളിലേക്ക് മറ്റ് രാജ്യങ്ങളിലൂടെ നേരിട്ടാ അല്ലാതെയോ യാത്ര ചെയ്യുന്നതിനെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കൊറോണ വൈറസ് വകഭേദത്തില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ, എത്യോപ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായി ഈ മാസം ആദ്യം സൗദി പ്രഖ്യാപിച്ചിരുന്നു.

Related Articles