Current Date

Search
Close this search box.
Search
Close this search box.

ജിദ്ദയില്‍ സ്‌ഫോടനം: നിരവധി പേര്‍ക്ക് പരുക്ക്

ജിദ്ദ: സൗദി അറേബ്യന്‍ നഗരമായ ജിദ്ദയിലെ സെമിത്തേരിക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. ക്രൈസ്തവ മതവിശ്വാസികളുടെ സെമിത്തേരിയില്‍ നടന്ന ചടങ്ങിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ പരിപാടി നടക്കുന്നതിനിടെയാണ് സ്‌ഫോടനം അരങ്ങേറിയത്. ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് മിഡിലീസ്റ്റ് മോണിറ്റര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഫ്രാന്‍സ് പുറത്തുവിട്ടിട്ടുണ്ട്.

ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറല്‍ അടക്കം വിവിധ കോണ്‍സുല്‍ ജനറല്‍മാര്‍ പങ്കെടുത്ത പരിപാടിയിലാണ് സ്‌ഫോടനം നടന്നത്. ഒന്നാം ലോക മഹായുദ്ധത്തിന്റെ വാര്‍ഷിക അനുസമരണ ചടങ്ങുകള്‍ ഇവിടെ എല്ലാ വര്‍ഷവും നടക്കാറുണ്ട്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പരിപാടിയിലേക്ക് സ്‌ഫോടക വസ്തു ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു എന്നാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഒരുവിധത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും പിന്നീട് ഫ്രാന്‍സ് അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ആരും ഇതുവരെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തുവന്നിട്ടില്ല.

Related Articles