Current Date

Search
Close this search box.
Search
Close this search box.

ലോക ടെന്നീസ് ടൂര്‍ണമെന്റ്: ആദ്യമായി വനിത ടീമിനെ അയച്ച് സൗദി

റിയാദ്: വനിതകളുടെ കായികമേഖലയില്‍ പുതിയ ചരിത്രം രചിച്ച് സൗദി അറേബ്യ. ലോക ടെന്നീസ് ടൂര്‍ണമെന്റിലേക്ക് ആദ്യമായി വനിത ടീമിനെ അയച്ചാണ് സൗദി ഇപ്പോള്‍ മറ്റൊരു ചരിത്രത്തിന്റെ ഭാഗമായത്.

അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ (ഐ.ടി.എഫ്) സംഘടിപ്പിച്ച മത്സരത്തിലേക്കായമ് സൗദി ആദ്യമായി ജൂനിയര്‍ വനിതാ ടീമിനെ അയച്ചത്.
സൗദി അറേബ്യയിലെ വനിതാ കായികരംഗത്ത് മറ്റൊരുനാഴികക്കല്ല് കൈവരിച്ചിരിക്കുകയാണിതിലൂടെ. കഴിഞ്ഞ ദിവസം ശ്രീലങ്കയിലെ കൊളംബോയില്‍ ആരംഭിച്ച മത്സരത്തില്‍ ബില്ലി ജീന്‍ കിംഗ് കപ്പ് ജൂനിയേഴ്‌സിന്റെ ഏഷ്യ/ഓഷ്യാനിയ പ്രീ ക്വാളിഫയിംഗ് ഇവന്റിലാണ് നാലംഗ സൗദി ടീം പങ്കെടുക്കുന്നത്.

‘ഇതൊരു അത്ഭുതകരമായ അനുഭവമാണ്, ഇത് ഞങ്ങളെവളരെയധികം ശാക്തീകരിക്കുന്നു,’ സൗദി അറേബ്യ ക്യാപ്റ്റന്‍ അരീജ് ഫറ പറഞ്ഞു.
കായികരംഗത്ത് ഉള്‍പ്പെടെ സൗദി വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നിടാന്‍ സമീപകാലത്തായി സൗദി ഭരണകൂടം നിരവധി പരിഷ്‌കാരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ വനിതാ ഫുട്‌ബോള്‍ ടീം 2022 ഫെബ്രുവരിയില്‍ അരങ്ങേറ്റ മത്സരത്തിനിറങ്ങിയിരുന്നു. അന്താരാഷ്ട്ര വനിത റഫറിയിങ്ങിനും സൗദി വനിതകളുടെ പ്രാതിനിധ്യമുണ്ടായിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ മേഖലയിലെ വികസനത്തിനായി സൗദി അറേബ്യന്‍ ടെന്നീസ് ഫെഡറേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐ.ടി.എഫ് പറഞ്ഞു.

 

Related Articles