Current Date

Search
Close this search box.
Search
Close this search box.

വനിത ടൂറിസ്റ്റുകള്‍ക്ക് ഡ്രസ് കോഡില്‍ ഇളവുമായി സൗദി അറേബ്യ

ജിദ്ദ: സൗദി അറേബ്യയില്‍ വിദേശികള്‍ക്കായി പുതിയ ടൂറിസ്റ്റ് വിസ പദ്ധതി നടപ്പിലാക്കുന്നു. കൂടുതല്‍ വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിപ്പിക്കുന്നതിനായാണ് 49 രാജ്യങ്ങള്‍ക്കായി പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തിന്റെ ടൂറിസം മേഖലയില്‍ വിദേശ കമ്പനികള്‍ക്ക് നിക്ഷേപം ഒരുക്കുക എന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ട്.

അതേസമയം, നേരത്തെ നിലനിന്നിരുന്ന സ്ത്രീകളുടെ വസ്ത്രധാരണ പെരുമാറ്റച്ചട്ടത്തില്‍ ചില ഇളവുകളും വരുത്തിയിട്ടുണ്ട്. നിലവില്‍ രാജ്യത്തെത്തുന്ന സ്ത്രീകള്‍ ശരീരം മുഴുവന്‍ മറക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് നിയമം. എന്നാല്‍ വിദേശികളായ വനിത ടൂറിസ്റ്റുകള്‍ക്ക് വസ്ത്രധാരണത്തില്‍ കടുത്ത നിയന്ത്രണം ഉണ്ടാകില്ലെന്നും അതേസമയം മാന്യമായ വസ്ത്രം ധരിക്കാമെന്നുമാണ് സൗദി ടൂറിസം മേധാവി അഹ്മദ് അല്‍ കതീബ് പറഞ്ഞത്. റോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൊതു ബീച്ചുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഇത്തരത്തില്‍ മാന്യമായ രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇനി മുതല്‍ സ്ത്രീകള്‍ക്ക് സ്വാന്ത്ര്യമുണ്ടാകും. 2030 ആകുമ്പോഴേക്കും രാജ്യത്തെ ജി.ഡി.പി വളര്‍ച്ചാനിരക്ക് 10 ശതമാനം ടൂറിസത്തിലൂടെ വര്‍ധിപ്പിക്കാനാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സിനിമ തിയേറ്ററുകള്‍ ആരംഭിക്കുകയും സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുവദിക്കുക ഉള്‍പ്പെടെയുള്ള ഒട്ടേറെ പരിഷ്‌കാരങ്ങള്‍ സൗദിയില്‍ നടപ്പിലാക്കിയിരുന്നു.

Related Articles